രണ്ടരക്കോടി രൂപയുടെ ലഹരിമരുന്നുമായി കണ്ണൂര്‍ സ്വദേശി വിമാനത്താവളത്തില്‍ പിടിയില്‍
കോഴിക്കോട്:
വിമാനമാര്‍ഗം വഴി ദോഹയിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ടരക്കോടിയുടെ ലഹരിമരുന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടി. 530 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്.
സംഭവത്തില്‍ കണ്ണൂര്‍ കുഞ്ഞിപ്പള്ളി മുല്ലാലി വീട്ടില്‍ ജാബിര്‍ ആണ് സിഐഎസ്‌എഫിന്റെ പിടിയിലായിട്ടുണ്ട്.
ദോഹയിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ലഹരി മരുന്ന് കടത്താനായിരുന്നു ശ്രമം. കേസ് കൊച്ചി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറി.

ليست هناك تعليقات
إرسال تعليق