Header Ads

  • Breaking News

    പയ്യന്നൂരിൽ നിന്ന് ട്രെയിൻ ആക്സിൽ ബോക്സിൽ നിന്നു തീയും പുകയും; ദുരന്തം ഒഴിവാക്കി സന്ദർഭോചിത ഇടപെടൽ


    പയ്യന്നൂർ:
     ഇന്നലെ പുലർച്ചെ 3.25ന് മംഗളുരു ഭാഗത്തേക്കു പോവുകയായിരുന്ന ഗുഡ്സ് ട്രെയിൻ പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിലൂടെ കടന്നു പോകുമ്പോൾ ഒരു വാഗണിന്റെ ആക്സിൽ ബോക്സിൽ നിന്നു തീയും പുകയും ഗ്രീസും വരുന്നത് സ്റ്റേഷൻ മാസ്റ്ററുടെയുടെയും പോയിന്റ്സ്മാന്റെയും ശ്രദ്ധയിൽ പെട്ടു.
    ഒന്നാം നമ്പർ ട്രാക്കിലൂടെ കടന്നു പോകുന്ന ട്രെയിനിന്റെ എൻജിൻ ഡ്രൈവർക്ക് അപ്പോൾ തന്നെ സ്റ്റേഷൻ മാസ്റ്റർ സിഗ്നൽ നൽകി ട്രെയിൻ നിർത്തിച്ചു. തുടർന്നു ട്രെയിൻ പിറകോട്ട് എടുപ്പിച്ച് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ട്രാക്കിൽ നിർത്തിയിട്ടു. ട്രെയിൻ പാളം തെറ്റാവുന്ന ഹോട്ട് ആക്സിൽ സംഭവമാണു കാരണമെന്നു കണ്ടെത്തി. അറ്റകുറ്റപ്പണികൾക്കു ശേഷം ഉച്ചയ്ക്ക് 2.30 നാണ് ട്രെയിൻ പയ്യന്നൂർ വിട്ടത്. ട്രെയിൻ കടന്നു പോയിരുന്നെങ്കിൽ ചക്രം തെറിച്ചു ദുരന്തം സംഭവിക്കുമായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad