വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവർച്ച: ഒരാൾ അറസ്റ്റിൽ
പള്ളിക്കുന്ന് അംബികാ റോഡിലെ വിനോദ് കുമാറിന്റെ വീട്ടിൽനിന്ന് പണവും സ്വർണവും കവർച്ച നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.വിനോദ് കുമാറിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച.സംഭവത്തിലെ പ്രധാന പ്രതി സേലം വസന്തം കോളനിയിലെ ആർ.കെവിൻ കുമാർ (27) ആണ് അറസ്റ്റിലായത്.വീട്ടുവേലയ്ക്ക് നിന്ന കോകില എന്ന സ്ത്രീയുടെ സഹായത്തോടെയാണ് 30 പവൻ സ്വർണാഭരണവും 30,000 രൂപയും കവർന്നതെന്ന് പോലീസ് പറഞ്ഞു.
ഡിവൈ.എസ്.പി. പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. വിനോദ് കുമാറിന്റെ പ്രായമായ അമ്മയെ പരിചരിക്കാനാണ് കോകില എത്തിയത്. കോവിൽ പാളയം സ്വദേശിനിയായ കോകിലയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സേലത്ത് ഒളിവിൽ കഴിയവെയാണ് കെവിൻ വലയിലായത്.

ليست هناك تعليقات
إرسال تعليق