കണ്ണൂർ ഗവ. ആയുർവേദ മെഡിക്കൽ ആശുപത്രി കെട്ടിടനിർമാണം നവംബറിൽ പൂർത്തിയാക്കും
കണ്ണൂർ ഗവ. ആയുർവേദ മെഡിക്കൽ കോളേജിൽ ആരംഭിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ കെട്ടിടനിർമാണം നവംബർ 15-നകം പൂർത്തിയാക്കാൻ തീരുമാനിച്ചു. ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗം പ്രവൃത്തി വിലയിരുത്തി.
യോഗത്തിൽ ടി.വി.രാജേഷ് എം.എൽ.എ., ആയുഷ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, പി.സന്തോഷ്,ചീഫ് ഇലക്‌ട്രിക്കൽ എൻജിനീയർ ടി.ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.

ليست هناك تعليقات
إرسال تعليق