Header Ads

  • Breaking News

    പഴയങ്ങാടിയിൽ ഇന്ന് ഗതാഗത നിയന്ത്രണം



    സി ഐ ടി യു കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ബുധനാഴ്ച തൊഴിലാളി പ്രകടനം നടക്കുന്നതിനാൽ പഴയങ്ങാടിയിൽ ഗതാഗതത്തിന് നിയന്ത്രണമുണ്ടാകുമെന്ന് പൊലിസ് അറിയിച്ചു.

    വൈകുന്നേരം അഞ്ചു മണി മുതൽ  കണ്ണൂർ ഭാഗത്തു നിന്നും വരുന്ന ചരക്കു ലോറികളും മറ്റും ദേശീയ പാതയിലൂടെ മാത്രം കടത്തിവിടും.

    പിലാത്തറ പീര ക്കാം തടത്തിൽ നിന്നും പഴയങ്ങാടി റൂട്ടിലേക്കു വലിയ വാഹനങ്ങൾക്ക് സഞ്ചാര അനുമതിയുണ്ടാവില്ല.

    കണ്ണൂരിൽ നിന്നും പഴയങ്ങാടിയിലേക്കുള്ള ബസ്സുകൾ പഴയങ്ങാടി പാലത്തിനു സമീപം യാത്രക്കാരെ ഇറക്കണം,

    പയ്യന്നൂരിൽ നിന്നും വരുന്ന ബസ്സുകൾ എരിപുരം  ബോയ്സ് സ്കൂളിനു സമീപത്തായി യാത്രക്കാരെ ഇറക്കി തിരിച്ചു പോകണം.

    തളിപ്പറമ്പിൽ നിന്നും വരുന്ന ബസ്സുകൾ  എരിപുരം പോലീസ് സ്റ്റേഷൻ സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കും .

     മുട്ടം ,വെങ്ങര, ഭാഗത്തു നിന്നു ളള ബസ്സുകൾ എരിപുരം റസ്റ്റ് ഹൗസിനു സമീപത്തു ആളുകളെ ഇറക്കി യാത്രാ സൗകര്യമൊരുക്കും.

    മാട്ടൂലിൽ നിന്നും കണ്ണൂരിലേക്കു പോകുന്ന ബസ്സുകൾ പഴയങ്ങാടി ബസ്റ്റാന്റിൽ പ്രവേശിക്കാതെ പോകണം.

    കെ എസ് ടി.പി റോഡിൽ എരിപുരം മുതൽ പഴയങ്ങാടി വരെ ഒരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ആവശ്യമായ സ്ഥലങ്ങളിലൊക്കെ പോലീസ് പിക്കറ്റ് ഏർപ്പെടുത്തുമെന്നും പഴയങ്ങാടി എസ്.ഐ.   ഷാജു പറഞ്ഞു.

    പ്രകടനത്തിനെത്തുന്ന വാഹനങ്ങൾ റോഡിനരികിൽ പാർക്കു ചെയ്യാതെ മാടായി ബേങ്ക് ഓഡിറ്റോറിയത്തിനു സമീപത്തുള്ള പാർക്കിംഗ് സ്ഥലത്ത് നിർത്തിയിടേണ്ടതാണെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad