ധർമടം മേലൂരിൽ ബോംബുകൾ കണ്ടെത്തി
ധർമടം:
മേലൂരിൽ 5 ബോംബുകൾ കണ്ടെത്തി. മേലൂർ ചെങ്കൊടി കണ്ണൻ വായനശാലക്ക് സമീപത്തെ വീട്ടുപറമ്പിൽ കവർ കൊണ്ട് പൊതിഞ്ഞ് പ്ലാസ്റ്റിക് ഭരണിയിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. തെങ്ങിന് വളമിടാനെത്തിയ തൊഴിലാളികളാണ് ധർമടം പോലീസിൽ വിവരമറിയിച്ചത്. ബോംബുകൾ കണ്ടെത്തിയതിനെ തുടർന്ന് ബോംബ് സ്‌ക്വാഡും ധർമ്മടം പോലീസും പരിസരത്തു പരിശോധനനടത്തി. ഐസ്ക്രീം ബോംബുകളാണ് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് 4.30യോടെയായിരുന്നു സംഭവം. ബോംബുകൾ സ്റ്റേഷനിലേക്ക് മാറ്റി

ليست هناك تعليقات
إرسال تعليق