റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം: അപേക്ഷ ക്ഷണിച്ചു
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ബിരുദധാരികൾക് തൊഴിലവസരം . ഗ്രേഡ് ബി വിഭാഗത്തിലെ ഓഫീസർ (ജനറൽ), ഓഫീസർ (ഡിപ്പാർട്ട്മെൻറ് ഓഫ് ഇക്കണോമിക് ആൻഡ് പോളിസ് റിസേർച്ച്), ഓഫീസർ (ഡിപ്പാർട്ട്മെൻറ് ഓഫ്സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെൻറ്), എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.ആകെ 199 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
രണ്ട് ഘട്ടമായുള്ള ഓൺലൈൻ പരീക്ഷ,അഭിമുഖം എന്നിവയിലൂടെയാണ് അനിയോജ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തുക. നവംബർ ഒൻപതിന് ഒന്നാംഘട്ട പരീക്ഷയും ഡിസംബറിൽ രണ്ടാംഘട്ട പരീക്ഷയും നടക്കും. ആദ്യഘട്ട പരീക്ഷയ്ക്ക് കേരളത്തിൽ കണ്ണൂർ, കൊച്ചി, ആലപ്പുഴ, കോട്ടയം, കോഴിക്കോട്,മലപ്പുറം, തൃശ്ശൂർ, പാലക്കാട്,തിരുവനന്തപുരം,കൊല്ലം എന്നീ ജില്ലകളിൽ കേന്ദ്രങ്ങൾ ഉണ്ടാകും. രണ്ടാംഘട്ട പരീക്ഷയ്ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും കേന്ദ്രങ്ങളുണ്ടാകും.

ليست هناك تعليقات
إرسال تعليق