കണ്ണൂർ നഗരസഭ ഭരണം കോൺഗ്രസിന്; സുമ ബാലകൃഷ്ണൻ മേയർ
കണ്ണൂർ കോർപറേഷൻ മേയറായി കോൺഗ്രസിലെ സുമ ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. 55 അംഗ കൗൺസിലിൽ 28 പേരുടെ പിന്തുണയോടെയാണ് സുമ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ മുൻ മേയർ ഇപി ലതയെയാണ് സുമ പരാജയപ്പെടുത്തിയത്. ലതയ്ക്ക് 25 വോട്ട് നേടാനേ സാധിച്ചുള്ളൂ. കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിന്റെ പിന്തുണയോടെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിലൂടെയാണ് ഇടതുപക്ഷം പുറത്തായത്.

ليست هناك تعليقات
إرسال تعليق