Header Ads

  • Breaking News

    വലിയ അരീക്കമലയിൽ നിന്ന് 30 ലിറ്റർ ചാരായവും 500 ലിറ്റർ വാഷും പിടിച്ചെടുത്തു


    വലിയ അരീക്കമലയിലെ മലമുകളിൽ ചാരായം വാറ്റുയായിരുന്ന അരീക്കമലയിലെ പുലിക്കിരി രാജൻ (51), ഷിബു കോട്ടി (38) എന്നിവരെ എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ പിടികൂടി. 30 ലിറ്റർ ചാരായവും, 500 ലിറ്റർ വാഷും പിടിച്ചെടുത്തു. ഓണം പ്രമാണിച്ച് മലയോരമേഖലയിൽ ചാരായം വിൽക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇവർ പിടിയിലായത്. അറസ്റ്റിലായവർക്ക് പിന്നിൽ മറ്റു ചിലർ കൂടിയുണ്ടെന്ന സംശയമുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്പെഷ്യൽ സ്‌കോഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ ഓഫീസർ കെ.പി മധുസൂദനനും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എക്സൈസ് സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ജിതേഷ്, രാജീവ് കുമാർ എന്നിവരും ഉണ്ടായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad