Header Ads

  • Breaking News

    കരിവെള്ളൂർ ഓണക്കുന്നിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.


    പയ്യന്നൂര്‍:
    വെള്ളൂര്‍ ദേശീയപാതയിൽ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കൊടക്കാട് അട്ടക്കുഴിയിലെ ദാമോദരന്‍-പ്രസന്ന ദമ്പതികളുടെ മകന്‍ കെ പ്രദീപന്‍ (28) ആണ് ഇന്ന് കാലത്ത് 9 മണിയോടെ മരണപ്പെട്ടത്.

    വെള്ളൂരില്‍ വെല്‍ഡിംഗ് ജോലി ചെയ്യുന്ന പ്രദീപന്‍ കടയിലേക്ക് ബൈക്കില്‍ പോകവെ റോഡിലെ കുഴിയില്‍ ബൈക്ക് വീണതിനെ തുടര്‍ന്ന് തെറിച്ചു വീഴുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
    നാലു മാസങ്ങള്‍ക്ക് മുമ്പ് മെയ് 19നായിരുന്നു പ്രദീപന്റെ വിവാഹം കഴിഞ്ഞിരുന്നത്. കാസര്‍കോട്ടെ അഞ്ചനയാണ് ഭാര്യ. പ്രശോഭ് ഏക സഹോദരനാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad