തിരുവോണദിവസം കോഴിക്കോട് ബീച്ചിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
തിരുവോണദിവസം കോഴിക്കോട് കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കൊടുവള്ളി സ്വദേശിയായ ആദിൽ അർഷാദാണു മരിച്ചത്.
കൊടുവള്ളിയിൽനിന്നു സൈക്കിളുകളിൽ കോഴിക്കോട് കടപ്പുറത്തെത്തിയ ആദിലും സംഘവും ലയണ്‍സ് പാർക്കിനു സമീപം കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ശക്തമായ തിരയിൽപ്പെട്ടത്. ആദിലിനെ കണ്ടെത്താൻ ഞായറാഴ്ച മത്സ്യത്തൊഴിലാളികളും അഗ്നിരക്ഷാസേനയും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും ഫലവത്തായില്ല.

ليست هناك تعليقات
إرسال تعليق