പരിയാരം കോരൻപീടികയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം
ദേശീയ പാതയിൽ കോരൻപീടികയിൽ ബസും കാറും കൂട്ടിയിടിച്ചു രാവിലെ 7 മണിയോടെ ആയിരുന്നു അപകടം. കാർ ഓടിച്ചിരുന്ന തളിപ്പറമ്പ സ്വദേശി മൂലക്കെപുരയിൽ ഇസ്മയിൽ ( 39) ന് പരിക്കേറ്റു ഇയാൾ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിൽസ തേടി.ഇസ്മയിൽ സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാറും എതിരെ വന്ന ലിമ്‌റാസ് ബസുമാണ് കൂട്ടിയിടിച്ചത്.നിയന്ത്രണം വിട്ട ബസ് റോഡരികിലെ പറമ്പിലെക്ക് പാഞ്ഞ് കയറി. വിവരമറിഞ്ഞ് പരിയാരം പോലീസ് സ്ഥലത്ത് എത്തി.


ليست هناك تعليقات
إرسال تعليق