കോൺഗ്രസ് നേതാവിനു മർദനം: 4 സിപിഎം പ്രവർത്തകർക്കെതിരെ കേസ്
ആലക്കോട്:
തേർത്തല്ലി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോജി കന്നിക്കാട്ടിനെ മർദിച്ച സംഭവത്തിൽ 4 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം ആലക്കോട് ഏരിയാകമ്മറ്റി അംഗം പി.എം.മോഹനൻ, ഓട്ടോഡ്രൈവർ മനോജ് കാനപ്പുറം, കുഞ്ഞുമോൻ കുളത്തുങ്കൽ, സന്തോഷ് ചിറ്റടി എന്നിവർക്കെതിരെയാണ് ആലക്കോട് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം തേർത്തല്ലി ടൗണിലാണ് സംഭവം. ജോജി തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ليست هناك تعليقات
إرسال تعليق