Header Ads

  • Breaking News

    ജാഗ്രത സംഗമം നാളെ(26/09/19) കൂത്തുപറമ്പിൽ



    ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക എന്ന പ്രമേയം ഉയർത്തി ജില്ലയിൽ നടക്കുന്ന ക്യാമ്പയിൻ സമാപനത്തിന്റെ ഭാഗമായി ജന ജാഗ്രത സംഗമം നാളെ (26/09/19)കൂത്തുപറമ്പിൽ വെച്ച് നടക്കുമെന്ന് പോപുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി എൻ പി.ഷക്കീൽ അറിയിച്ചു. വൈകുന്നേരം 5 മണിക്ക് റാലി ആരംഭിക്കും. തുടർന്ന്  5. 30ന് നടക്കുന്ന  ജാഗ്രത  സംഗമം സംസ്ഥാന പ്രസിഡന്റ്‌ നാസറുദ്ധീൻ എളമരം ഉത്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ്‌ വി കെ നൗഫൽ അധ്യക്ഷത വഹിക്കും.പൗരത്വ നിഷേധത്തിന്റെ പേരിലും ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തിയും ന്യൂനപക്ഷ സമൂഹത്തെ ഭയത്തിന്റെ മുൾ മുനയിൽ നിർത്താനാണ് ആർ എസ് എസ് നേതൃത്വം നൽകുന്ന ഭരണകൂടവും ആർ എസ് എസും ശ്രമിക്കുന്നത്. ഇത്തരം ഭയപ്പെടുത്തലുകൾക്കെതിരെ ജാഗ്രതയുള്ള സമൂഹത്തെ വാർത്തെടുക്കുക എന്നതാണ് ക്യാമ്പയിൻ കൊണ്ട് പോപുലർ ഫ്രണ്ട് ലക്ഷ്യമിടുന്നത്. ഫാഷിസ്റ്റ് ഭീഷണിയെ ഫലപ്രദമായി ചെറുത്ത് തോൽപ്പിക്കാൻ ജനകീയ മുന്നേറ്റം കൊണ്ട് മാത്രമേ സാധിക്കൂ. ഇത്തരം മുന്നേറ്റത്തിന് പോപുലർ ഫ്രണ്ട് നേത്രത്വം നൽകുമെന്നും അദ്ദേഹം  വ്യക്തമാക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad