ഓട്ടോ പണിമുടക്ക് 23 ന്
മട്ടന്നൂർ :
കണ്ണൂർ വിമാനത്താവളത്തിൽ ഓട്ടോറിക്ഷകൾ യാത്രക്കാരെ അവിടെ നിന്ന് കയറ്റുന്നതിനും ഇറക്കുന്നതിനും തടസം നേരിടുന്ന സാഹചര്യമുണ്ടായിട്ട് കാലങ്ങളായിട്ടും പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തുന്ന അധികാരികളുടെ നിലപാടിൽ പ്രതിഷേധിച്ച് സംയുക്ത ഓട്ടോറിക്ഷാ തൊഴിലാളികൾ സമരത്തിലേക്ക്. സമരത്തിന്റെ ഭാഗമായി 23 ന് തിങ്കളാഴ്ച രാവിലെ 6 മുതൽ വൈകുന്നേരം 6 മണി വരെ മട്ടന്നുരിലും പരിസര പ്രദേശങ്ങളിലുമുള്ള ഓട്ടോറിക്ഷാ തൊഴിലാളികൾ സുചനാ പണിമുടക്ക് നടത്തുമെന്ന് സംയുക്ത ഓട്ടോറിക്ഷാ തൊഴിലാളികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.തുടർന്ന് പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് വി.എൻ.മുഹമ്മദ്, കെ.സജിത്ത്, ടി.ദിനേശൻ, സി.കെ.സുരേഷ് ബാബു എന്നിവർ അറിയിച്ചു.

ليست هناك تعليقات
إرسال تعليق