Header Ads

  • Breaking News

    മടക്കാട് മിനിലോറിയും ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്



    തളിപ്പറമ്പ മടക്കാട് നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു രണ്ടുപേർക്ക് പരുക്ക്. കൂവോട് സ്വദേശി ലിജീഷ്, ഏഴാംമയിൽ സ്വദേശി ഷംസു എന്നിവർക്കാണ് പരുക്കേറ്റത്.ആലക്കോട് ഭാഗത്തുനിന്നും വരികയായിരുന്ന തളിപ്പറമ്പ ഐഡിയൽ ഡെക്കർ കമ്പനിയുടെ മിനിലോറി എതിരെ വന്ന തോട്ടീക്കൽ മൂന്നാം കുന്ന് റൂട്ടിൽ സർവീസ് നടത്തുന്ന അൻസീർ ബസ്സിലിടിച്ചു നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

    ലോറിയിൽ കുടുങ്ങിയവരെ ഫയർ ഫോഴ്‌സും നാട്ടുകാരും മറ്റ് വാഹന യാത്രക്കാരും ചേർന്ന് പുറത്തെടുക്കുകയായിരുന്നു. ലിജീഷിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും ഷംസുവിനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad