കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും മിനിലോറിയും കൂട്ടിയിടിച്ചു പത്തിലധികം പേർക്ക് പരുക്ക്
കൊല്ലം:
കൊട്ടാരക്കരയിൽ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസും മിനിലോറിയും കൂട്ടിയിടിച്ചു പത്തിലധികം പേർക്ക് പരുക്ക്. എം.സി.റോഡിൽ മൈലത്ത് രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം.
അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടമുണ്ടായ ഉടനെ ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ കൊട്ടാരക്കരയില വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ليست هناك تعليقات
إرسال تعليق