Header Ads

  • Breaking News

    തളിപ്പറമ്പിലൂടെ ഹെല്‍മറ്റ് ഇല്ലാതെയാണോ യാത്ര ?…എങ്കില്‍ നിങ്ങള്‍ വീഡിയോയില്‍ കുടുങ്ങും


    തളിപ്പറമ്പ്: 
    ഹെല്‍മറ്റില്ലാതെ യാത്രചെയ്യുന്നവര്‍ക്ക് പണിവരും. തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ എട്ട് കേന്ദ്രങ്ങളില്‍ ഹെല്‍മറ്റില്ലാതെ യാത്രചെയ്യുന്നവരെ പിടികൂടാന്‍ വീഡിയോ പകര്‍ത്തുന്നു.

    ഹെല്‍മെറ്റ് ധരിക്കാതെ യാത്രചെയ്യുന്ന ഇരുചക്രവാഹനയാത്രികരുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണ്‍ വീഡിയോയില്‍ പകര്‍ത്തി പോലീസ് സ്‌റ്റേഷനില്‍ നല്‍കുകയാണ് ചെയ്യുക. വാഹനനമ്പര്‍ ഉള്‍പ്പെടെയാണ് ചിത്രീകരിക്കുക. ഫോട്ടോയില്‍ കാണുന്ന ഇരുചക്രവാഹന ഉടമകള്‍ക്ക് അടുത്ത ദിവസം മുതല്‍ തന്നെ പോലീസ് സ്‌റ്റേഷനില്‍നിന്ന് നോട്ടീസ് നല്‍കും. ഇന്നലെ മുതല്‍ തന്നെ ഈ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad