Header Ads

  • Breaking News

    കണ്ണൂർ പ്രസ്സ് ക്ലബിൽ പ്രതീഷ് വെള്ളിക്കീലിന്റെ ഫോട്ടോ അനാഛാദനം ചെയ്തു



    കണ്ണൂർ:
    വാഹനാപകടത്തിൽ മരിച്ച മാധ്യമ പ്രവർത്തകൻ പ്രതീഷ് വെളളിക്കീലിന്റെ ഫോട്ടോ അനാഛാദനം പ്രസ്സ് ക്ലബ് ഹാളിൽ കെ.സുധാകരൻ എം.പി.നിർവഹിച്ചു.
    ചെയ്യുന്ന ജോലിയിൽ കൃത്യനിഷ്ഠയും അർപ്പണ മനോഭാവവുമുള്ള
    പത്രപ്രവർത്തകനായിരുന്നു പ്രതീഷ് വെളളിക്കീലെന്ന് കെ.സുധാകരൻ എം.പി. പറഞ്ഞു.

    പത്ര പ്രവർത്തന രംഗത്ത് ആരൊക്കെയോ ആകാൻ സാധിക്കുമായിരുന്ന ഒരു പ്രതിഭയായിരുന്നു പ്രതീഷ്. ജോലിക്കിടയിലെ പല സമ്മർദ്ദങ്ങൾക്കിടയിൽ സഞ്ചരിക്കുന്നവരാണ് പത്രപ്രവർത്തകർ.
    നിങ്ങളെ സംരക്ഷിക്കുവാൻ നിങ്ങൾക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

    ചടങ്ങിൽ പ്രസ്സ് ക്ലബ് പ്രസിഡന്റ് എ.കെ.ഹാരിസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ട്രഷറർ സിജി ഉലഹന്നാൻ നന്ദിയും പറഞ്ഞു.പ്രതീഷിന്റെ കുടുംബാംഗങ്ങളും സുഹൃത്തുകളും ചടങ്ങിൽ സംബന്ധിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad