മാതൃഭൂമി കണ്ണൂർ ബ്യൂറോ സീനിയർ ക്യാമറാമാൻ ആയിരുന്ന പ്രതീഷ് വെള്ളിക്കീലിന്റെ ഫോട്ടോ അനാഛാദനം ചെയ്തു
കണ്ണൂർ:
വാഹനാപകടത്തിൽ അന്തരിച്ച മാതൃഭൂമി കണ്ണൂർ ബ്യൂറോ സീനിയർ ക്യാമറാമാനും വെള്ളിക്കീൽ കൾച്ചറൽ സെന്ററിന്റെ പ്രവർത്തകനും ആയിരുന്ന പ്രതീഷ് വെള്ളിക്കീലിന്റെ ഫോട്ടോ അനാഛാദനം കണ്ണൂർ പ്രസ്സ് ക്ലബിൽ വെച്ച് കണ്ണൂർ എം.പി കെ.സുധാകരൻ നിർവ്വഹിച്ചു.പ്രസ്സ് ക്ലബ്ല്സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതം പറഞ്ഞു പ്രസിഡന്റ് എ.കെ.ഹാരിസ് അധ്യക്ഷത വഹിച്ചു.
ട്രഷറർ സിജി ഉലഹന്നാൻ നന്ദി രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ സഹോദരങ്ങളും സുഹൃത്തുക്കളും സന്നിഹിതരായിരുന്നു.

ليست هناك تعليقات
إرسال تعليق