Header Ads

  • Breaking News

    ചെഗുവേരയുടെ മകൾ അലൈഡ ഗുവേരക്ക് കണ്ണൂർ നൽകിയത് ഉജ്വല സ്വീകരണം


    അറിവാണ് ചൂഷണത്തിന് എതിരായ ആയുധമെന്ന് ചെഗുവേരയുടെ മകൾ ഡോക്ടർ അലൈഡ ഗുവേര. ഉപരോധങ്ങളെ ക്യൂബ പ്രതിരോധിക്കുകയാണ്. ക്യൂബയ്ക്ക് പിന്തുണ വേണമെന്നും ഒരുമിച്ച് നിന്ന് പോരാടണമെന്നും അലൈഡ. ക്യൂബൻ വിപ്ലവത്തിന്റെ അറുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പച്ച ക്യൂബൻ ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിന്നു അലൈഡ. സമ്മേളനം സി. പി. ഐ. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്യൂബൻ വിപ്ലവത്തിന്റെ അറുപതാം വാർഷികത്തിന്റെ ഭാഗമായുള്ള പരിപാടികളിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയ അലൈഡ ഗുവേരയുടെ കേരളത്തിലെ ആദ്യ പൊതുപരിപാടിയായിരുന്നു കണ്ണൂരിലേത്.


    ©ezhomelive | www.ezhomelive.com |

    ليست هناك تعليقات

    Post Top Ad

    Post Bottom Ad