Header Ads

  • Breaking News

    കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വച്ച് യുവതിക്ക് നേരെ പീഡനശ്രമം


    കോഴിക്കോട്: 
    കെഎസ്ആ‍‍ർടിസി ബസ് സ്റ്റാന്‍ഡ് സമുച്ചയത്തിൽ സാമൂഹിക പ്രവർത്തകക്ക് നേരെ പീഢനശ്രമം. പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്തു. ഈരാട്ടുപേട്ടയിലേക്ക് പോകാനായി കെഎസ്ആ‍ർടിസി സ്റ്റാന്‍റിലെത്തിയപ്പോഴാണ് പരാതിക്കാരിയെ അഞ്ജാതൻ പീഢിപ്പിക്കാൻ ശ്രമിച്ചത്. ഒച്ച വെച്ചിട്ടും ആരും എത്തിയില്ലെന്നും പ്രതികരിച്ചപ്പോൾ ഇയാൾ രക്ഷപ്പെട്ട് പോവുകയുമായിരുന്നുവെന്നും പരാതിക്കാരി പറയുന്നു.
    കോഴിക്കോട് കെഎസ്ആർടിസി സ്റ്റാന്‍റിന്‍റെ പാർ‍ക്കിങിൽ വെച്ചാണ് ആക്രമണമുണ്ടായത്. ഈ ഭാഗത്ത് വെളിച്ചമോ സിസിടിവി ക്യാമറകളോ ഇല്ല. ഒച്ച വെച്ചാൽ പോലും ആരും കേൾക്കാൻ സാധ്യതയില്ലാത്ത ഈ ഇടം സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതമല്ല. പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad