കെ.എം ബഷീറിന്റെ മരണം; ഭാര്യയ്ക്ക് ജോലി നല്‍കുന്നത് സംബന്ധിച്ചുള്ള മന്ത്രിസഭാ തീരുമാനം ഇങ്ങനെ
സര്‍വ്വേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം. കെഎം ബഷീറിന്റെ ഭാര്യക്ക് മലയാളം സര്‍വകലാശാലയില്‍ ജോലി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
കുട്ടികള്‍ക്ക് രണ്ടുലക്ഷം രൂപയും ബഷീറിന്റെ അമ്മയ്ക്ക് രണ്ട് ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കും. കെഎം ബഷീറിന്റെ കുടുംബത്തിന് സഹായമെത്തിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രി നേരത്തെ തന്നെ നല്‍കിയിരുന്നു. അതനുസരിച്ച് ഭാര്യക്ക് ജോലിയും കുടുംബത്തിന് സഹായവും നല്‍കാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

ليست هناك تعليقات
إرسال تعليق