Header Ads

  • Breaking News

    കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിൽ : ദാവൂദ് ഇബ്രാഹീമിന്റെ സഹോദരന്റെ വലം കൈ മുഹമ്മദ് അല്‍താഫ് സയീദ് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിൽ : അറസ്റ്റ് കേരള പോലീസിനെ പോലും അറിയിക്കാതെ നടത്തിയ രഹസ്യ നീക്കത്തിലെന്ന് സൂചന


    കണ്ണൂർ: 
    കുപ്രസിദ്ധ അധോലോക നായകനും ഭീകരനുമായ ദാവൂദ് ഇബ്രാഹീമിന്റെ സഹോദരന്‍ അനീസ് ഇബ്രാഹീമിന്റെ വലം കൈയ്യായ മുഹമ്മദ് അല്‍താഫ് സയീദിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തു . മുംബൈ പോലീസിന്റെ ആന്റി എക്‌സ്‌ടോര്‍ഷന്‍ സെല്ലാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ച് ഇയാളെ പിടികൂടിയത്. കേരള പോലീസിനെ പോലും അറിയിക്കാതെ രഹസ്യമായാണ് മുഹമ്മദ് അല്‍താഫ് സയീദിനെ പിടികൂടാന്‍ മുംബൈ പോലീസിന്റെ ആന്റി എക്സോര്ഷന് സെൽ കണ്ണൂരില്‍ എത്തിയതെന്നാണ് സൂചന .
    രണ്ട് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളുള്ള മുഹമ്മദ് അല്‍താഫ് സയീദ് ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് പലതവണ ഇവ ഉപയോഗിച്ച് യാത്ര ചെയ്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുംബൈ വാസിയില്‍ താമസിയ്ക്കുന്ന ഇയാളാണ് അനീസ് ഇബ്രാഹീമിന്റെ ഹവാല പണം ഇടപാടുകളുടെ മുഖ്യ സൂത്രധാരന്‍.
    ‘കൃത്യമായ ചില വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സയീദിനെ ഞങ്ങള്‍ കേരളത്തിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയിരിയ്ക്കുന്നു. ദുബായില്‍ നിന്ന് കണ്ണൂരെത്തിയ സയീദ് ഒരു വ്യവസായിയെ ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്ത കേസിലും പ്രതിയാണ്. ഇയാളെ മുംബൈയിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. ‘ മുംബൈ പോലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
    പത്തുകൊല്ലത്തിലധികമായി ദാവൂദിന്റെ ഡി കമ്പനിയില്‍ അംഗമാണ് മുഹമ്മദ് അല്‍താഫ് സയീദ്. കണ്ണൂര്‍ വിമാനത്താവളവുമായും കേരളവുമായും ഇയാളുടെ ബന്ധങ്ങള്‍ എന്തൊക്കെയാണെന്നും അന്വേഷിച്ചുവരികയാണ്. കണ്ണൂരിലാണ് ഇയാള്‍ ഇടയ്ക്ക് ഒളിച്ചു താമസിച്ചിരുന്നതെന്നും മുംബൈ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad