കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് നാലുലക്ഷം രൂപയുടെ വിദേശകറൻസി പിടിച്ചു
കണ്ണൂർ :
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് നാലുലക്ഷം രൂപയുടെ വിദേശകറൻസി പിടിച്ചു. നാദാപുരം സ്വദേശി ബഷീറിൽനിന്നാണ് യു.എ.ഇ. ദിർഹവും യു.എസ്. ഡോളറും പിടിച്ചത്. വ്യാഴാഴ്ച രാത്രി ഗോ എയർ വിമാനത്തിൽ ദുബായിലേക്ക് പോകാനാണ് ബഷീർ വിമാനത്താവളത്തിലെത്തിയത്.
സി.ഐ.എസ്.എഫിന്റെ പരിശോധനയിൽ കറൻസി പിടിച്ചതിനെ തുടർന്ന് ബഷീറിന്റെ പേരിൽ കേസെടുത്തു. ഒരുമാസത്തിനിടെ 46 ലക്ഷം രൂപയുടെ വിദേശ കറൻസിയാണ് കണ്ണൂർ വിമാനത്താവളത്തിൽ പിടിച്ചത്.

ليست هناك تعليقات
إرسال تعليق