കണ്ണൂർ കോർപ്പറേഷൻ: അവിശ്വാസ പ്രമേയത്തിൽ ചർച്ച തുടങ്ങി
കണ്ണൂര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരെ യു.ഡി.എഫ് നല്‍കിയ അവിശ്വാസ പ്രമേയത്തിൽ ചര്‍ച്ച തുടങ്ങി. കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷ് യു.ഡി.എഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. ഇതു നൽകിയ ആത്മവിശ്വാസത്തോടെയാണ് യു ഡി എഫ് യോഗത്തിൽ പങ്കെടുക്കുന്നത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് സംരക്ഷണത്തിലാണ് യോഗം നടക്കുന്നത്. ഒരു മണിയോടു കൂടി അവിശ്വാസ നേട്ടീസിൻമേൽ വോട്ടെടുപ്പ് നടക്കും. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. മൂന്ന് മണിയോടെ ഫലപ്രഖ്യാപനം പുറത്ത് വരുമെന്നാണ് പ്രതീക്ഷ. അന്‍പത്തിയഞ്ച് അംഗങ്ങളുളള കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇരുപത്തിയേഴ് അംഗങ്ങൾ വീതമാണ് ഉള്ളത്.


ليست هناك تعليقات
إرسال تعليق