Header Ads

  • Breaking News

    സാലറി ചാലഞ്ച് വഴി കെ.എസ്.ഇ.ബി ജീവനക്കാരില്‍ നിന്ന് പിരിച്ച തുക ഉടന്‍ കൈമാറും: എംഎം മണി


    തിരുവനന്തപുരം: 
    കെ.എസ്.ഇ.ബി ജീവനക്കാരില്‍ നിന്ന് സാലറി ചാലഞ്ച് വഴി പിരിച്ച പണം ഉടന്‍ കൈമാറുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി. ബോര്‍ഡിന് സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്നത് വാസ്തവമാണ്. 

    പണം ഉടന്‍ നല്‍കുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ അറിയിച്ചല്ലോയെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
    പ്രളയ ദുരിതാശ്വാസത്തിനായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ പിരിച്ച സാലറി ചാലഞ്ച് തുക സര്‍ക്കാരിന് കൈമാറാത്ത കെ.എസ്.ഇ.ബിയുടെ നടപടിയാണ് വിവാദമായത്. ജീവനക്കാരില്‍ നിന്ന് പിരിച്ച 132 കോടി രൂപയാണ് ഇതുവരെ കൈമാറാത്തത്. അതേസമയം ഒറ്റത്തുകയായി നല്‍കാന്‍ ഉദ്ദേശിച്ചതിനാലാണ് തുക കൈമാറാത്തതെന്നും ഉടന്‍ തന്നെ തുക മുഖ്യമന്ത്രിക്ക് കൈമാറുമെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ വിശദീകരിച്ചു.
     

    ليست هناك تعليقات

    Post Top Ad

    Post Bottom Ad