പ്രാദേശിക അവധി: ഓണപ്പരീക്ഷ തീയതിയില്‍ മാറ്റം
തിരുവനന്തപുരം:
ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസിലുള്ള വിദ്യാര്‍ഥികള്‍ക്കുള്ള ഓണപ്പരീക്ഷ (പാദവാര്‍ഷിക പരീക്ഷ) തീയതില്‍ മാറ്റം.
സെപ്റ്റംബര്‍ രണ്ടിലെ പരീക്ഷ സെപ്റ്റംബര്‍ ആറിലേക്കു മാറ്റാന്‍ തീരുമാനിച്ചു. കാസര്‍ഗോഡ് ജില്ലയിലെ പ്രാദേശിക അവധി കണക്കിലെടുത്ത് തീരുമാനം.
മറ്റ് ദിവസങ്ങളിലെ പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് അറിയിച്ചു. സെപ്റ്റംബർ രണ്ടിന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടത്താനും പൊതുവിദ്യാഭ്യാസവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 26 മുതലാണ് ഓണപ്പരീക്ഷ ആരംഭിക്കുന്നത്.

ليست هناك تعليقات
إرسال تعليق