ബൈക്കിന്റെ പിന്‍ചക്രത്തില്‍ മുണ്ട് കുരുങ്ങി യുവാവ് മരിച്ചു;ഒരാള്‍ ഗുരുതരാവസ്ഥയില്‍
വടക്കാഞ്ചേരി:
ബൈക്ക് യാത്രക്കാരന്റെ മുണ്ട് വാഹനത്തില്‍ കുരുങ്ങി യുവാവ് മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍. മുള്ളൂര്‍ക്കര എടലംകുന്ന് അപ്പണത്ത് സുജിത്ത് (28) ആണു മരിച്ചത്. ചെറുതുരുത്തി ഭാഗത്തുനിന്ന് മുള്ളൂര്‍ക്കരയ്ക്കു പോകുമ്ബോഴാണ് ആറ്റൂര്‍ ബൈപാസ് റോഡില്‍ ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന മുള്ളൂര്‍ക്കര എസ്‌എന്‍ നഗര്‍ കോതേത്ത്പറമ്ബില്‍ കൃഷ്ണകുമാറിനെ (25) ഗുരുതര പരിക്കുകളോടെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗള്‍ഫില്‍ നിന്ന് രണ്ടു ദിവസം മുമ്ബാണ് സുജിത്ത് നാട്ടിലെത്തിയത്.

ليست هناك تعليقات
إرسال تعليق