പയ്യന്നൂരില്‍ പതിനേഴുകാരന്‍ പതിനാറുകാരിയെ പീഡിപ്പിച്ചു
പയ്യന്നൂര്‍:
പതിനേഴുകാരന്‍ പതിനാറുകാരിയെ പീഡിപ്പിച്ചതായി പരാതി.
പയ്യന്നൂര്‍ ടൗണിനടുത്ത് താമസക്കാരനായ പതിനേഴുകാരനായ വിദ്യാര്‍ത്ഥിയാണ് അയല്‍വാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്.
കഴിഞ്ഞ ദിവസം അസ്വാസ്ഥ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണത്രെ വീട്ടുകാര്‍ വിവരം അറിഞ്ഞത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തു.
ليست هناك تعليقات
إرسال تعليق