Header Ads

  • Breaking News

    പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡില്‍ മണ്ടൂരില്‍ ആംബുലന്‍സ് ഇടിച്ച് വീടിന്റെ മതിലും സമീപത്തെ കടയും തകര്‍ന്നു


    പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡില്‍ മണ്ടൂരില്‍ ആംബുലന്‍സ് ഇടിച്ച് വീടിന്റെ മതിലും സമീപത്തെ കടയും തകര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. കണ്ണൂരില്‍ നിന്ന് മംഗലാപുരത്തേക്ക് ഡിസ്ചാര്‍ജ് ആയ രോഗിയെ എടുക്കാന്‍ പോകും വഴിയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ വീടിന്റെ മതില്‍ പൂര്‍ണമായി തകര്‍ന്നു. വീട്ടില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്കും കേട് പറ്റി. സമീപത്തെ കടയുടെ ഷട്ടറും തകര്‍ന്നു. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ആംബുലന്‍സ് ക്രെയിന്‍ ഉപയോഗിച്ച് നീക്കി..

    ليست هناك تعليقات

    Post Top Ad

    Post Bottom Ad