Header Ads

  • Breaking News

    കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ചയും അവധി


    തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ കോളജ്, കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് 10 ശനി കാസർകോട് ജില്ലാകലക്ടര്‍ ഡോ. ഡി. സജിത് ബാബു അവധി പ്രഖ്യാപിച്ചു. *അങ്കണവാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും* അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
    ശക്തമായ മഴ ജില്ലയിൽ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ശനിയാഴ്ചകളിൽ പ്രവർത്തിക്കുന്ന  വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ആഗസ്റ്റ്10ന് ഒരു കാരണവശാലും പ്രവർത്തിക്കരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad