സംസ്ഥാനത്ത് തിങ്കളാഴ്ച പൊതുഅവധി
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഈ മാസം 12/08/2019ന് പൊതുഅവധി പ്രഖ്യാപിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.ഇതോടൊപ്പം തന്നെ നോഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്റ്റിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഗവര്‍ണറുടെ ഉത്തരവ് പ്രകാരം പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് അവധി സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ليست هناك تعليقات
إرسال تعليق