ബക്രീദിന് കേരളത്തിലെ എല്ലാ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു
ബക്രീദിന്റെ അവധി പ്രഖ്യാപിച്ചു. വരുന്ന 12 തിങ്കളാഴ്ച കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയായിരിക്കും. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, നെഗോഷ്യബിള്‍ ഇന്‍സട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി അനുവദിച്ച് ഉത്തരവിറക്കി.
അതേസമയം, ഞായറാഴ്ച സാധാരണ പ്രവര്‍ത്തി ദിനങ്ങള്‍ ഉള്ള നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് 11 ന് പ്രവര്‍ത്തി ദിവസമായിരിക്കും.
ليست هناك تعليقات
إرسال تعليق