Header Ads

  • Breaking News

    ഇതര സംസ്ഥാനത്തു നിന്നു വന്ന കണ്ടെയ്നർ ലോറി ഡ്രൈവർക്ക് വെള്ളുരിലെ യുവാക്കളുടെ നന്മ തുണയായി


    ഇതര സംസ്ഥാനത്തു നിന്നു വന്ന കണ്ടെയ്നർ ലോറി ഡ്രൈവർക്ക് വെള്ളുരിലെ യുവാക്കളുടെ നന്മ തുണയായി. ഗോവയിലേക്ക് പോവുകയായിരുന്ന കണ്ടെയ്‌നർ ലോറി വെള്ളൂർ രാമൻകുളത്തിന് സമീപം ദേശീയപാതയോരത്തു നിർത്തിയിട്ട് ഡ്രൈവർ കുളിക്കാനിറങ്ങിയതാണ്. കുളിച്ചു കയറിയപ്പോൾ ലോറി മൂന്നാട്ടെടുക്കാ നായില്ല. വണ്ടി കുഴിയിൽ താണിരിക്കുന്നു. പയ്യന്നൂരിലെയും പരിസരങ്ങളിലെയും ക്രെയിൻ സർവീസുകളുമായി ബന്ധപ്പെട്ടെങ്കിലും അവർ ആവശ്യപ്പെട്ട തുക ഡ്രൈവറുടെ കയ്യിലുണ്ടായിരുന്നില്ല.



     ലോറി പുറത്തേക്കെടുക്കാനാവാതെ വിഷമിച്ചിരിക്കുന്ന ഡ്രൈവർക്കു മുന്നിൽ സി. പി. ഐ. എം ബ്രാഞ്ച് സെക്രട്ടറി വിനോദും ഒരു സംഘം ചെറുപ്പക്കാരുമെത്തി. ഡ്രൈവറുടെ സങ്കടം കേട്ട് അവർ ഒന്നിച്ചു നിന്നു ലോറി തളളിക്കയറ്റാൻ ശ്രമം തുടങ്ങി. കൂടുതൽ യുവാക്കളെയും വിളിച്ചു വരുത്തി. അതുവഴി മംഗളൂരുവിലേക്കു പോവുകയായിരുന്ന ലോറിയിലെ ഡ്രൈവറും ക്ലീനറും സഹായത്തിനെത്തി. കയർ കെട്ടി വലിക്കുക യല്ലാതെ വഴിയില്ലെന്ന് അവർ പറത്തപ്പോൾ യുവാക്കൾ കയറും സംഘടിപ്പിച്ചു. അങ്ങനെ എല്ലാവരും കുടി തള്ളി കണ്ടെയ്നർ കരകയറ്റി. വെള്ളൂരിലെ യുവാക്കളോടു സ്നേഹവും നന്ദിയും അറിയിച്ചാണ് ലോറിയുമായി ലോറി ഡ്രൈവർ സ്ഥലം വിട്ടത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad