Header Ads

  • Breaking News

    പട്ടുവം കൂത്താട്ട് കനത്ത മഴയിൽ ഞണ്ട്, മത്സ്യകൃഷി എന്നിവ നശിച്ചു : ആറ് ലക്ഷത്തോളം നഷ്ട്ടം



    പട്ടുവം കൂത്താട്ട് കനത്ത മഴയിൽ ഞണ്ട്, മത്സ്യകൃഷി എന്നിവ നശിച്ചു. പട്ടുവം പുഴയോരത്ത് കൂത്താട്ട് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലാണ് സംഭവം. കൃഷിക്കായി നിർമ്മിച്ച രണ്ട് കുളങ്ങളിലായി 1500 ഞണ്ടുകൾ, കരിമീൻ, ചെമ്പല്ലി തുടങ്ങിയ പുഴമീനുകൾ മാണ് വളർത്തിയത്. ആറു മാസം പ്രായമായാൽ വിളവെടുക്കാവുന്ന വിധമാണ് മത്സ്യകൃഷി. ഞണ്ടുകളെ ബോക്സ് കൾച്ചർ രീതിയിൽ ആണ് വളർത്തുന്നത്. ഇപ്പോൾ നാല് മാസമേ പ്രായമുള്ളൂ. കാലവർഷത്തിൽ പുഴയിൽ വെള്ളം കയറിയപ്പോൾ മത്സ്യകൃഷി പ്രദേശവും മുങ്ങിയിരുന്നു. കരിമീൻ ഉൾപ്പെടെയുള്ള മത്സ്യങ്ങൾ എല്ലാം മലിനജലത്തിൽ ചത്തു പൊന്തുകയും ചെയ്തു. പെട്ടികൾക്കുള്ളിലെ ഞണ്ടുകൾ ഒന്ന് പോലും ബാക്കി ആകാത്തവിധം നശിച്ചു. 480 കിലോയോളം ഞണ്ട് ചത്തു എന്ന് ഉടമ സജിത്ത് കപ്പച്ചേരി പറഞ്ഞു. വെള്ളത്തിൽ നിന്ന് കോരിയെടുത്ത് ചത്ത മത്സ്യവും രണ്ടും കരയിൽ കുഴിച്ചു മൂടുകയാണ് ചെയ്യുന്നത്. ഇനി വെള്ളം വറ്റിച്ചു കുളം ഉണക്കി വേണം പുതുതായി കൃഷി തുടങ്ങാൻ. ആറു ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വിപണിയിൽ ഏറെ പ്രിയമുള്ള അതും കയറ്റി അയക്കാനുള്ള ആയിരുന്നു. മഴക്കെടുതിയിൽ പെട്ട ഈ പുഴ മത്സ്യങ്ങൾ ഞണ്ടുകൾ അന്യ സംസ്ഥാനത്തു നിന്ന് കൊണ്ടുവന്ന ചെറുമീനുകൾ ആഴ്ചകൾ മാത്രം പ്രായമുള്ള മകളും വളർത്തി വലുതാക്കിയത്. വിദേശങ്ങളിൽ രണ്ടുകിലോ 2000 രൂപ വരെ വിലയുള്ള സമയമുണ്ടെന്ന് ഉടമസ്ഥർ പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad