1 ലക്ഷം രൂപയും 2 സ്വര്‍ണ വളകളും ദുരിതാശ്വാസ നിധിയിലേക്ക്!
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുന്‍ എംപിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ പികെ ശ്രീമതി ടീച്ചര്‍ ഒരു ലക്ഷം രൂപയും രണ്ട് സ്വര്‍ണ വളകളും സംഭാവന നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി ശ്രീമതി ടീച്ചര്‍ തന്നെയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദിനംപ്രതി സംഭവനകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

ليست هناك تعليقات
إرسال تعليق