ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍
മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കാറിടിച്ച് മരിച്ച കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍.
ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരനായ ബെന്‍സണ്‍ എന്ന യുവാവാണ് ഒരു പ്രമുഖ മാധ്യമത്തോട് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അപകടത്തിന് തൊട്ടുപിന്നാലെ ശ്രീറാം തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതോടെ പൊലീസ് ഭയഭക്തി ബഹുമാനത്തോടെയാണ് പെരുമാറിയതെന്ന് യുവാവ് വ്യക്തമാക്കുന്നു.
ബെന്‍സന്റെ മുന്നിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ബഷീറിനെ ഇടിച്ച് വീഴ്ത്തിയത്. അപകട സ്ഥലത്തെത്തിയ പൊലീസ് ആദ്യം ശ്രീറാമിനോട് ദേഷ്യപ്പെട്ടു.
പക്ഷെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതോടെ സാഹചര്യം മാറി.ഇതോടെയാണ് ശ്രീറാം ഡ്രൈവിങ് സീറ്റില്‍ നിന്ന് ഇറങ്ങുന്നത് കണ്ടിട്ടും ആരാണ് വാഹനമോടിച്ചതെന്ന് അറിയില്ലെന്ന് പൊലീസ് വ്യക്തമാക്കിയത്.

ليست هناك تعليقات
إرسال تعليق