പയ്യന്നൂർ രാമന്തളിയിൽ കഞ്ചാവുചെടി പിടികൂടി
രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ തെരച്ചിലിൽ രാമന്തളി കക്കം പാറയിൽ നിന്നും കഞ്ചാവ് ചെടി പിടികൂടി. കക്കംപാറയിൽ റോഡരുകിലെ കലുങ്കിന് സമീപത്തായി വളർത്തിയ 67 സെന്റിമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി. വി പ്രഭാകരൻ, പ്രിവന്റീവ് ഓഫീസർ പി. വി ബാലകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് ബാബു, ഷിജു, ഫെമിൻ എന്നിവരടങ്ങിയ സംഘം തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്. കുറ്റക്കാർക്കെതിരെ കേസെടുത്തു.

ليست هناك تعليقات
إرسال تعليق