Header Ads

  • Breaking News

    തളിപ്പറമ്പില്‍ ഓട്ടോമാറ്റിക് ബ്രേക്ക് ടെസ്റ്റ് ഗ്രൗണ്ട് പ്രവര്‍ത്തന സജ്ജം


    തളിപ്പറമ്പ്:
    തളിപ്പറമ്പ്: കാഞ്ഞിരങ്ങാട്ടെ ഓട്ടോമാറ്റിക് ബ്രേക്ക് ടെസ്റ്റ് ഗ്രൗണ്ട് പ്രവർത്തനസജ്ജമായി. ജർമൻ സാങ്കേതികവിദ്യയുപയോഗിച്ച് മുഴുവനായും കംപ്യൂട്ടർവത്കരിച്ചാണ് സ്ഥാപനം പ്രവർത്തിക്കുക. രണ്ടേക്കറോളം സ്ഥലത്ത് 40 മീറ്റർ നീളത്തിൽ ട്രാക്ക് ഒരുക്കിയിട്ടുണ്ട്. ഡ്രൈവിങ് പരിശീലിച്ചവർക്ക് ട്രാക്കിൽ വാഹനം ഓടിച്ചുകാണിക്കാൻ ക്യാമറകളുടെയും കംപ്യൂട്ടറിന്റെയും സഹായമുണ്ട്.
    പുതിയവാഹനങ്ങളുടെയും പുതുക്കിയ വാഹനങ്ങളുടെയും പരിശോധനയ്ക്കും രജിസ്‌ട്രേഷൻ സംബന്ധമായ പ്രവർത്തനങ്ങൾക്കും ഇവിടെ സംവിധാനമുണ്ട്. ട്രാക്കുകളിൽ സെൻസർ പ്രവർത്തിക്കും. ക്യാമറകുളുമുണ്ട്. വി.ടി.എസ്. സ്റ്റേഷൻ മുഴുവനായും കംപ്യൂട്ടർ വത്കരിച്ചതാണ്. വേഗപരിശോധനയും ബ്രേക്ക് പരിശോധനയും ഇതിനകത്താണ് നടക്കുക.
    ഉദ്യോഗസ്ഥർക്ക് ജോലിചെയ്യാനും വിശ്രമിക്കാനുമുൾപ്പെടെ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ക്യാമറകൾ സ്ഥാപിക്കുന്നതിനാവശ്യമായ ടവറുകളുടെ നിർമാണമാണ് ഇപ്പോൾ നടന്നുവരുന്നത്. ഒരാഴ്ചയ്ക്കകം ഇതും പൂർത്തിയാകുമെന്ന് കരാറുകാർ പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad