തളിപ്പറമ്പിൽ ചീട്ടുകളിക്കുകയായിരുന്ന ഒൻപതംഗ സംഘം അറസ്റ്റിൽ
ലോഡ്ജിൽ പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന ഒൻപതംഗ സംഘം അറസ്റ്റിൽ. ഇവരിൽ നിന്ന് 40,500 രൂപയും പിടിച്ചെടുത്തു. മുക്കോലയിലെ അഹമ്മദ് കുട്ടി, ആടിക്കുംപാറയിലെ ഉമ്മർ ഫാറൂഖ്, പുളിയൂലിലെ സജീവൻ, പന്നിയൂരിലെ സത്താർ, ചൊറുക്കളയിലെ സലാം, അബ്ദുൾ റഹ്മാൻ, സയ്യിദ് നഗറിലെ മുഹമ്മദ്, മുസ്തഫ, സക്കീർ കാക്കാത്തോട് എന്നിവരെയാണ് തളിപ്പറമ്പ് എസ് ഐ കെ.പി.ഷൈനിന്റെ നേതൃത്വത്തിൽ പിടികൂടിയത്. രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ ജെകെഎസ് റെസിഡൻസിയിൽ മുറിയെടുത്താണ് ഇവർ ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്നത്. സി.പി.ഒ മാരായ സുരേഷ്, സുമേഷ്,നവിൻ എന്നിവരും ചീട്ടുകളി സംഘത്തെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. നഗരത്തിലെ പല ലോഡ്ജുകളിലും ചീട്ടുകളിയും ലഹരി ഉൽപന്നങ്ങളുടെ ഉപയോഗവും നടക്കുന്നതായി വിവരമുണ്ട്.

ليست هناك تعليقات
إرسال تعليق