Header Ads

  • Breaking News

    ശ്രീകണ്ഠപുരത്ത് പട്ടാപകൽ കടയിലെ മേശവലിപ്പിൽ നിന്നും പണം മോഷ്ടിച്ചയാൾ അറസ്റ്റിൽ


    പട്ടാപകൽ കടയിലെ മേശവലിപ്പിൽ നിന്നും പണം മോഷ്ടിച്ചയാൾ അറസ്റ്റിൽ. ഇരിക്കൂർ കുട്ടാവിലെ ഭാര്യവീട്ടിൽ താമസിക്കുന്ന കാസർകോട് പീലിക്കോട് സ്വദേശി തലയില്ലത്ത് വടക്കെപുരയിൽ നൗഷാദ് (39) നെയാണ് ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റ് ചെയ്തത്. ആഗസ്ത് മാസം ഒന്നാം തീയ്യതി ചെങ്ങളായി ഹംസ പിടികയിലെ മജാസ് സ്റ്റോറിൽ നിന്നാണ് ഇയാൾ പണം കവർന്നത്. കടയുടമ അബ്ദുൾ ഗഫൂർ കട പൂട്ടാതെ പുറത്തെക്ക് പോയ സമയത്ത് ഇത് വഴി സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ച് എത്തിയ നൗഷാദ് കട പൂട്ടാത്തത് കാണുകയും സ്കൂട്ടർ നിർത്തി ഹെൽമറ്റ് അഴിക്കാതെ ഗ്രിൽസ് തുറന്ന് കടയിൽ കയറി മേശവലിപ്പിൽ സൂക്ഷിച്ച ഏഴായിരം രൂപ എടുത്ത് കടയുടെ പുറത്തിറങ്ങി ഗ്രിൽസ് അടച്ച ശേഷം സ്കൂട്ടറിൽ കയറി പോകുകയായിരുന്നു. കടയുടമ വൈകുന്നേരം നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.യുവാവ് സ്കൂട്ടറിൽ വരുന്നതും മോഷ്ടിക്കുന്നതുമായ എല്ലാ ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറായ നൗഷാദിനെ പെരുവളത്ത് പറമ്പിൽ വെച്ച് പിടികൂടിയത്. സി.ഐ ജോഷി ജോസ്, പ്രിൻസിപ്പൽ എസ് ഐ ഷാജി, എസ് ഐ ഗംഗാധരൻ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad