Header Ads

  • Breaking News

    കാസര്‍കോട് വീണ്ടും സിനിമ സ്‌റ്റൈലില്‍ തട്ടികൊണ്ടു പോകല്‍:രക്ഷിച്ചത് നാട്ടുകാരും പൊലീസും


    കാസര്‍കോട് വീണ്ടും സിനിമ സ്‌റ്റൈലില്‍ തട്ടികൊണ്ടു പോകല്‍. മഞ്ചേശ്വരം ബന്തിയോട് സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖിനെയാണ് ഒരു കൂട്ടം ആളുകള്‍ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചത്. ഇയാളെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. പള്ളിയില്‍ നിന്ന് മടങ്ങുന്നതിനിടെ കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കാറിലെത്തിയ സംഘമാണ് സിദ്ദിഖിനെ തട്ടികൊണ്ട് പോയത്.ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം നടന്നത്. വിവരം അറിഞ്ഞത്തിയ പൊലീസ് പിന്തുടര്‍ന്ന് എത്തിയതോടെ സിദ്ദീഖിനെ അതിര്‍ത്തി പ്രദേശത്ത് ഉപേക്ഷിച്ച്‌ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.കര്‍ണാടക അതിര്‍ത്തിയായ സോങ്കാലില്‍ വെച്ചാണ് നാട്ടുകാരും പൊലീസും ചേര്‍ന്ന് സിദ്ദിഖിനെ രക്ഷപ്പെടുത്തിയത്. പള്ളിയില്‍ നിന്ന് മടങ്ങുമ്ബോള്‍ കര്‍ണാടക രജിസ്ട്രേഷന്‍ കാറിലെത്തിയ സംഘമാണ് സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയത്. സിദ്ദിഖിന്റെ സഹോദരന്‍ ഉള്‍പ്പെട്ട കുഴല്‍പ്പണ ഇടപാടാണ് സംഭവത്തിന് പിന്നിലെന്ന് സൂചന.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad