Header Ads

  • Breaking News

    സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവം; 4 പേര്‍ അറസ്റ്റില്‍


    ശ്രീകണ്ഠാപുരം: 
    വിദ്യാർത്ഥിക്ക് പാസ് അനുവദിച്ചില്ലെന്നാരോപിച്ച് സ്വകാര്യ ബസിലെ കണ്ടക്ടറെ മർദ്ദിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ. കല്യാട് സ്വദേശികളായ ബാലിശ്ശേരി വീട്ടിൽ അർജ്ജുൻ (21), എടക്കാടൻ കണ്ടിചൊട്ടി വീട്ടിൽ സഹീർ (22), ശ്രീകണ്ഠാപുരം സ്വദേശി ചെട്ടികുന്നുമ്മൽ പുതിയപുരയിൽ വൈഷ്ണവ് (21), ശ്രീകണ്ഠാപുരം കോട്ടൂരിലെ അനുമാൻ കുണ്ടത്തിൽ ആദർശ് (19) എന്നിവരെയാണ് ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റ് ചെയ്തത്.ഇവരെ കൂടാതെ കണ്ടാലറിയാവുന്ന 16 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

    തളിപ്പറമ്പിൽ നിന്നും ശ്രീകണ്ഠാപുരത്തെക്ക് യാത്ര ചെയ്ത് സ്വകാര്യ സ്വാശ്രയ കോളെജ് വിദ്യാർത്ഥിനിക്ക് പാസ് അനുവദിച്ചില്ലെന്നാരോപിച്ച് തളിപ്പറമ്പ്- ചന്ദനക്കാംപാറ റൂട്ടിൽ ഓടുന്ന ആവേമരിയ ബസിലെ കണ്ടക്ടറായ അരിക്കാമല കാരച്ചിത്തലയിലെ കിഴക്കെ പുറത്ത് ഐവിൻജെയിംസ് (25)നെയാണ് പ്രതികൾ ശ്രീകണ്ഠാപുരം ബസ് സ്റ്റാന്റിൽ വെച്ച് മർദ്ദിച്ചത്. അറസ്റ്റിലായ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അതേ സമയം കണ്ടക്ടറെ മർദ്ദിച്ചതിലും ഇയാളെ പോലീസ് സ്റ്റേഷനിൽ തടഞ്ഞ് വെച്ചതിലും പ്രതിഷേധിച്ച് നാളെ (7-8.19) ന് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സ്വകാര്യ ബസ് തൊഴിലാളികൾ തളിപ്പറമ്പ്- ശ്രീകണ്ഠാപുരം റൂട്ടിൽ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad