ഐ ഐ എച്ച് ടി യില്‍ തൊഴില്‍ പരിശീലനം
കണ്ണൂര്‍ :
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്‌കീം ഫോര്‍ കപ്പാസിറ്റി ബില്‍ഡിംഗ് ഇന്‍ ടെക്‌സ്റ്റൈല്‍ സെക്ടര്‍(സമര്‍ഥ്) ന്റെ ഭാഗമായി തോട്ടട ഐ ഐ എച്ച് ടി യില്‍ ഹാന്റ്‌ലൂം വീവര്‍(ഫ്രെയിം ലൂം), ഹാന്റ് ഡൈയിംഗ് ഓപ്പറേറ്റര്‍, ബ്ലോക്ക് പ്രിന്റിംഗ്, ഡോബി ഹാന്റ്‌ലൂം വീവര്‍, ജക്കാര്‍ഡ് ഹാന്റ്‌ലൂം വീവര്‍, കാഡ് ഓപ്പറേറ്റര്‍, തയ്യല്‍ മെഷീന്‍ ഓപ്പറേറ്റര്‍, പാറ്റേണ്‍ മേക്കര്‍, ഫാബ്രിക് ചെക്കര്‍, ഓവര്‍ ലോക്ക് ആന്റ് ഫ്‌ളാഗ് ലോക്ക് മെഷീന്‍, ഗാര്‍മെന്റ് ചെക്കര്‍ എന്നീ തൊഴില്‍ വിഭാഗങ്ങളില്‍ പരിശീലനം നല്‍കുന്നു.
താല്‍പര്യമുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, ആധാര്‍ നമ്ബര്‍ തുടങ്ങിയ വിവരങ്ങള്‍ സഹിതം വിശദമായ അപേക്ഷ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ് ലൂം ടെക്‌നോളജി, തോട്ടട, കണ്ണൂര്‍ 670007 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. info@iihtkannur.ac.in എന്ന മെയിലിലും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വെബ്: iihtkannur.ac.in. ഫോണ്‍: 0497 2835390.

ليست هناك تعليقات
إرسال تعليق