ബ്രേക്കിനു പകരം ആക്‌സിലേറ്റര്‍ ചവിട്ടി; കാര്‍ പുഴയില്‍ വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ - വീഡിയോ
ബ്രേക്കിനു പകരം അബദ്ധത്തില്‍ ആക്‌സിലേറ്ററില്‍ ചവിട്ടിയതിനാല്‍ നിയന്ത്രണം വിട്ട കാര്‍ പതിച്ചത് പുഴയിലേക്ക്. ന്യൂജേഴ്‌സിയില്‍ നടന്ന അപകടത്തില്‍ ഒരു സ്ത്രീയാണ് കാര്‍ ഓടിച്ചിരുന്നത്.
അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാര്‍ വാഷ് ചെയ്തതിനു ശേഷം തിരികെ കൊണ്ടുപോകുമ്ബോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ ഹാക്കന്‍സാക് നദിയിലേക്കാണ് മറിഞ്ഞത്. ഡ്രൈവര്‍ ബ്രേക്കിനു പകരം ആക്‌സിലേറ്ററില്‍ കാല്‍ കൊടുത്തതാണ് അപകട കാരണമെന്നാണ് കരുതുന്നത്.
64 കാരിയാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറില്‍ ഇവര്‍ക്കൊപ്പം മകളും ഉണ്ടായിരുന്നതായും ഇരുവര്‍ക്കും പരുക്കേറ്റുവെന്നും റിപ്പോര്‍ട്ടുണ്ട്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയുക
https://www.facebook.com/ezhomelivenews/videos/189117492086447/
ليست هناك تعليقات
إرسال تعليق