യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ്; പ്രതികൾ കുറ്റം സമ്മതിച്ചു
യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചു. അഖിലിനെ കുത്തിയത് പെട്ടെന്നുള്ള പ്രകോപനത്തിലാണെന്ന് ശിവരഞ്ജിത്തും നസീമും പറഞ്ഞു. സംഘർഷത്തിന് കാരണം അഖിലു സംഘവുമാണെന്നും പ്രതികൾ പറഞ്ഞു.
ഇന്നലെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇന്നലെ പ്രതികൾക്കായി യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും, സ്റ്റുഡന്റ് സെന്ററിലും പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. പി.എം.ജി സ്റ്റുഡന്റ് സെന്ററിലും പോലീസ് പരിശോധന നടത്തി. ഡി.സി.പി ആദിത്യയുടെ നേത്യത്വത്തിലായിരുന്നു പരിശോധന. ഇതിനൊടുവിലാണ് പ്രതികൾ പിടിയിലായത്.

ليست هناك تعليقات
إرسال تعليق