Header Ads

  • Breaking News

    തലശേരിയിൽ ജൂവലറി ഉടമയെ ആക്രമിച്ച് സ്വർണം കവർന്ന സംഭവം; മൂന്ന് പേർ അറസ്റ്റിൽ


    കണ്ണൂർ: 
    കണ്ണൂർ തലശ്ശേരിയിൽ ജൂവലറി ഉടമയെ ആക്രമിച്ച് സ്വർണ്ണം കവർന്ന സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കൂത്തുപറമ്പ് സ്വദേശി സോനു, തൊക്കിലങ്ങാടി സ്വദേശി വി.കെ രഞ്ജിത് എന്നിവരാണ് അറസ്റ്റിലായത്.
    ബൈക്കിലെത്തി സ്വർണം കവർന്ന മൂവർ സംഘത്തിൽ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 
    ഇവരെ സഹായിച്ച കൂത്തുപറമ്പ് സ്വദേശി അഫ്സലിനെ കഴിഞ്ഞ ദിവസം പോലീസ് പിടിച്ചിരുന്നു. കൃത്യത്തിൽ പങ്കെടുത്ത മൂന്നാമനെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.


    ഡിവൈഎസ്പി വേണുഗോപാലിനെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിലെ എസ്ഐമാരായ ഹരീഷ് വിനു മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ മുൻപും സമാന സംഭവങ്ങളിൽ ഉൾപ്പെട്ടവരാണ്. ഹവാല ഇടപാടുകൾ കള്ളപ്പണം തുടങ്ങി ഇടപാടുകാരെ തടഞ്ഞ് ആക്രമിച്ച് പണവും സ്വർണവും തട്ടിയെടുക്കാറുണ്ടെന്നും എന്നാൽ ആരും പരാതി നൽകാത്തതിനാൽ പ്രതികൾ കുറ്റ കൃത്യം തുടർന്ന് വരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
    ഇന്നലെ ഒരു പ്രതിയെ പിടികൂടിയതിലൂടെയാണ് മറ്റുള്ളവരെ പിടികൂടാൻ സാധിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad