Header Ads

  • Breaking News

    ടാര്‍പോളിന്‍ ഷീറ്റ് കെട്ടുന്നതിനിടെ വീണ് യുവാവ് മരിച്ചു.


    തലശ്ശേരി: 
    അലക്ക് കല്ലിന് മീതെ ടാര്‍പോളിന്‍ ഷീറ്റ് കെട്ടുന്നതിനിടെ കവുങ്ങില്‍ നിന്ന് വഴുതി വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു. തമിഴ്‌നാട് കടലൂര്‍ സ്വദേശി കൃഷ്ണമൂര്‍ത്തി(35) ആണ് മരണപ്പെട്ടത.് ബുധനാഴ്ച വൈകിട്ട് ചിറക്കരയിലെ ഒരു വീട്ടില്‍ വെച്ചാണ് സംഭവം. 
    കാല്‍ വഴുതി നിലത്ത് വീണ കൃഷ്ണമൂര്‍ത്തിയെ ഉടന്‍ തന്നെ തലശ്‌സേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകിട്ടോടെ നാട്ടിലേക്ക് കൊണ്ട് പോകും.കൃഷ്ണമൂര്‍ത്തിയും കുടുംബവും ഏറെ കാലമായി തലശ്ശേരി ചിറക്കരയിലെ ഒരു കടമുറിയിലാണ് താമസം. കാശിയുടെയും ഭൂപതിയുടെയും മകനാണ് മരിച്ച കൃഷ്ണമൂര്‍ത്തി. ഭാര്യ-ശിവകാമി. മക്കള്‍: വിജയ്, കീര്‍ത്തന. സഹോദരന്‍-ഏഴിമലൈ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad