Header Ads

  • Breaking News

    കമാന്‍ഡന്റിന്റെ വാഹനമിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു


    പരിയാരം: 
    എആര്‍ ക്യാമ്പ് അസി. കമാന്‍ഡന്റ് സഞ്ചരിച്ച ഔദ്യോഗിക വാഹനമിടിച്ച് കാല്‍നയാത്രക്കാരനായ യുവാവ് മരിച്ചു.പുളിങ്ങോം കാനംവയൽ സ്വദേശിയും കാങ്കോലിൽ താമസക്കാരനുമായ എടച്ചേരിയന്‍ വീട്ടില്‍ കെ.രാജന്‍(38) ആണ് മരിച്ചത്.
    ഇന്നലെ രാത്രി എട്ടരക്ക് കാങ്കോല്‍ ടൗണില്‍വെച്ചായിരുന്നു സംഭവം. 
    കണ്ണൂര്‍ എആര്‍ ക്യാമ്പ് അസി.കമാന്‍ഡന്റ് വിശ്വനാഥന്‍ സഞ്ചരിച്ച കെഎല്‍-1 ബിജി 6070 നമ്പര്‍ ടാറ്റാ സുമോയാണ് രാജനെ ഇടിച്ചുവീഴ്ത്തിയത്. ഉടന്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ മരണപ്പെട്ടു. അജിതയാണ് ഭാര്യ. ആര്യ, അശ്വിൻരാജ് എന്നിവർ മക്കളാണ് മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad